Skip to main content

ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിശീലനം നൽകും

 

      ഇടുക്കി ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി  ഫോട്ടോഗ്രാഫര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ജൂലൈ 8 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ കളക്ടറേറ്റിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളില്‍ വച്ച് നടത്തും.  വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്കു ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ പരിപാടിയിലൂടെ സഞ്ചാരികള്‍ക്കു കൂടുതല്‍ ആസ്വാദ്യകരമായ അനുഭവം നല്‍കാനുതകുന്ന രീതിയില്‍ ഫോട്ടോഗ്രഫിയിലെ നൂതന ആശയങ്ങള്‍ വിദഗ്ദര്‍ അവതരിപ്പിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://docs.google.com/forms/d/e/1FAIpQLSfnElVSjnse3pYdFBjhwuZxbTLBb7P9lMwrKanpnJZfEkCF3g/viewform?usp=he-ader ഈ ലിങ്ക്  മുഖേന രജിസ്റ്റര്‍ ചെയ്യണം.

 

 

date