Skip to main content

സുകന്യ രാംഗോപാലിന്റെ ഘടതരംഗം

              വാദ്യോത്സവത്തിന്റെ രണ്ടാംദിനം രാത്രി 7.45 ന് സുകന്യ രാംഗോപാല്‍ അവതരിപ്പിക്കുന്ന ഘടതരംഗം എന്ന പരിപാടി അരങ്ങേറും. ഘടംവാദനരംഗത്തെ പ്രതിഭയാണ് സുകന്യ രാംഗോപാല്‍. പുരുഷന്മാര്‍ അരങ്ങുവാണിരുന്ന ഘടംവാദനരംഗത്തേക്കുള്ള  സുകന്യ രാംഗോപാലിന്റെ  കടന്നുവരവ് വെല്ലുവിളി നിറഞ്ഞതായിരുന്നു.  ഒരിക്കല്‍ ഒരു  കച്ചേരിയില്‍  അവര്‍ക്കൊപ്പം   മൃദംഗം വായിക്കാന്‍ പുരുഷന്മാര്‍ വിസമ്മതിച്ച് വേദിയില്‍ നിന്ന് ഘടം വായിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ട അനുഭവം സുകന്യക്കുണ്ട്. സ്ത്രീകളെമാത്രം ഉള്‍പ്പെടുത്തി സ്ത്രീതാള്‍തരംഗ് എന്ന സിംഫണി രൂപീകരിച്ച്  ലോകമെമ്പാടും അതവതരിപ്പിച്ചാണ് സുകന്യ രാംഗോപാല്‍    അതിനു സര്‍ഗ്ഗാത്മകമായി മറുപടി നല്‍കിയത്.

date