Post Category
ഇലക്ട്രീഷ്യന്‍ - പ്ലംബര്‍, റേഡിയോഗ്രാഫര്‍ നിയമനം
നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍, റേഡിയോഗ്രാഫര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഇലക്ട്രീഷ്യന്‍- അംഗീകൃത സ്ഥാപനത്തില്‍ നിന്നും നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. റേഡിയോഗ്രാഫര്‍- ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ നിന്നും ലഭിച്ച ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി കോഴ്‌സും കേരള പാരാമെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. ബന്ധപ്പെട്ട രേഖകളും പകര്‍പ്പുമായി ജൂലൈ എട്ടിന് രാവിലെ 10ന് ചവറ ബ്ലോക്ക് പഞ്ചായത്തില്‍ എത്തണം. ഫോണ്‍ നമ്പര്‍: 0476-2680227.
date
- Log in to post comments