Skip to main content

ജില്ലാ പഞ്ചായത്ത് സ്കൂളുടെ അറ്റകുറ്റ പണികൾക്ക് 1.17 കോടി രൂപ അനുവദിച്ചു

 

 

ജില്ലാ പഞ്ചായത്തിന്റെ 2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.17 കോടി രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ കൂടിയ പ്രിൻസിപ്പൽമാരുടെയും പ്രധാന അധ്യാപകരുടെയും, പി.ടി.എ പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ വിദ്യഭ്യാസ വകുപ്പ് ഉപഡയറക്ടർ സുബിൻ പോളിന് 1.17 കോടി രൂപയുടെ ചെക്ക് കൈമാറി.  

 

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.ജെ ജോമി, കെ.ജി ഡോണോമാസ്റ്റർ, ഉല്ലാസ് തോമസ്, എ.എസ് അനിൽകുമാർ, ഷൈനി ജോർജ്, ശാരദ മോഹൻ, കെ.വി രവീന്ദ്രൻ, ഷൈമി വർഗീസ്, ലിസി അലക്സ്, അനിമോൾ ബേബി എന്നിവർ പങ്കെടുത്തു. ഓരോ സ്കൂളുകളിലേയും പ്രധാന അധ്യാപകരെ നിർവ്വഹണ ഉദ്യോഗസ്ഥരാക്കിയാണ് അടിയന്തര സ്വഭാവമുളള അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തിട്ടുള്ളത്. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഉടൻ പൊളിച്ചു നീക്കുന്നതിനും മരങ്ങൾ വെട്ടിമാറ്റുന്നതിനും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും യോഗം നിർദേശം നൽകി.

date