വിജ്ഞാന കേരളം; കാറഡുക്ക ബ്ലോക്ക് ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കാറഡുക്ക ബ്ലോക്കില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്കിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളില്‍ നിന്നായുള്ള തൊഴില്‍ അന്വേഷകര്‍ക്ക് ഇന്റര്‍വ്യൂ പരിശീലനം സോഫ്റ്റ്സ്‌കില്‍ പരിശീലനം, ഗ്രൂപ്പ് ഡിസ്‌ക്കഷന്‍ പരിശീലനം എന്നിവ നല്‍കി ജോബ്‌സ്റ്റേഷന്‍ വഴി പൊതു സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നേരിട്ടും വെര്‍ച്വലായും പ്ലേസ്‌മെന്റ് നടത്തും. തൊഴില്‍ അന്വേഷകര്‍ക്ക് അവരുടെ അഭിരുചിക്കും താല്‍പര്യത്തിനും അനുസരിച്ചുള്ള തൊഴിലില്‍ എത്തുവാനുള്ള പിന്തുണ സംവിധാനങ്ങളും കരിയര്‍ കൗണ്‍സിലിംഗ്, മോക്ക് ഇന്റര്‍വ്യൂ തുടങ്ങിയ സേവനങ്ങളും ജോബ് സ്റ്റേഷന്‍ വഴി നല്‍കും.
ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.രമണി അധ്യക്ഷത വഹിച്ചു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ബി.കെ നാരായണന്‍, പി.സവിത, സ്മിത പ്രിയരഞ്ജന്‍, മെമ്പര്‍മാരായ സാവിത്രി ബാലന്‍, കൃഷ്ണന്‍, യശോദ, കില ഫെസിലിറ്റേറ്റര്‍ അജയന്‍ പനയാല്‍, കുടുംബശ്രീമിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ എം.രേഷ്മ, കില ആര്‍.പി.ഇ ഗംഗാധരന്‍, കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ റെനീഷ, കമ്മ്യൂണിറ്റി അംബാസിഡര്‍ ശാലിനി, ലയ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ജനറല്‍ എക്‌സ്‌ടെന്‍ഷന്‍ ഓഫീസര്‍ സി.രാമചന്ദ്രന്‍ സ്വാഗതവും കില തിമാറ്റിക് എക്‌സ്‌പെര്‍ട്ട് എസ്.ബി ശ്രുതി നന്ദിയും പറഞ്ഞു.
- Log in to post comments