Post Category
വനസംരക്ഷണ ബോധവത്കരണ ദൃശ്യാവിഷ്കാരം
കോഴിക്കോട് സാമൂഹ്യ വനവത്കരണ വിഭാഗം, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് എന്നിവയുടെ നേതൃത്വത്തില്‍ വനമഹോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ഗോകുലം മാളില്‍ വനസംരക്ഷണ ബോധവത്കരണ ദൃശ്യാവിഷ്കാരം നടത്തി. പറോപ്പടി സില്‍വര്‍ ഹില്‍സ് സ്കൂള്‍ കുട്ടികളുടെ സഹകരണത്തോടെ നടത്തിയ പരിപാടി ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം കണ്‍സര്‍വേറ്റര്‍ ആര് കീര്‍ത്തി ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന് അസി. കണ്‍സര്‍വേറ്റര്‍ എ പി ഇംതിയാസ്, സാമൂഹ്യ വനവത്കരണ വിഭാഗം ഡിവിഷന് അസി. കണ്‍സര്‍വേറ്റര്‍ കെ നീതു, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ എന്‍ ദിവ്യ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ കെ ബൈജു, എന്‍ ബിജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ അഖിലേഷ്, രാഹുല്‍, സില്‍വര്‍ ഹില്‍സ് സ്കൂളിലെ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments