Skip to main content

ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം

കെ. സുധാകരന്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ 20, 21, 46, 18, 40, 33 വാര്‍ഡുകള്‍, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 16, 2 വാര്‍ഡുകള്‍, നാറാത്ത് ഗ്രാമപഞ്ചായത്തിലെ 4, 5 വാര്‍ഡുകള്‍, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, പിണറായി ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ്, ആറളം ഗ്രാമപഞ്ചായത്തിലെ 16,5,6,8,14,15 വാര്‍ഡുകള്‍, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ 3,15 വാര്‍ഡുകള്‍, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ്, ഇരിട്ടി മുന്‍സിപ്പാലിറ്റിയിലെ 2,17,18, 19, 22, 24, 09 വാര്‍ഡുകള്‍, വേങ്ങാട് ഗ്രാമപഞ്ചായത്തിലെ 12,14 വാര്‍ഡുകള്‍, പായം ഗ്രാമപഞ്ചായത്തിലെ 1,2,3,4,6 വാര്‍ഡുകള്‍, മാലൂര്‍ ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡ്, ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 6-ാം വാര്‍ഡ്, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡ്, പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 4-ാം വാര്‍ഡ്, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 15,18 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. 
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്/റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ ) സാക്ഷ്യപത്രവും സഹിതം ജൂലൈ 15 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 8281999015 

date