ടെന്‍ഡര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് പാലക്കാട് അഡീഷണല്‍ പ്രൊജക്ടിന് കീഴിലുള്ള മുണ്ടൂര്‍, കോങ്ങാട്, കേരളശ്ശേരി, മണ്ണൂര്‍, മങ്കര ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലെ കുട്ടികള്‍ക്ക് 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് പാല്‍, മുട്ട എന്നിവ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. 2025 ജൂലൈ 22 മുതല്‍ 2026 മാര്‍ച്ച് 20 വരെയുള്ള കാലയളവിലേക്കാണ് ഇവ വിതരണം ചെയ്യേണ്ടത്. പാല്‍ വിതരണം, മുട്ട വിതരണം എന്നിവയ്ക്ക് പ്രത്യേകം ടെന്‍ഡര്‍ നല്‍കണം. ഓരോ പഞ്ചായത്തിലേക്കും വെവ്വേറെയായാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച ടെന്‍ഡറുകള്‍ ജൂലൈ 11 ന് രാവിലെ 11 മണിക്കകം ചൈല്‍ഡ് ഡെവലപ്പ്മെന്റ് ഓഫീസര്‍, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, പാലക്കാട് അഡീഷണല്‍, കോങ്ങാട്, പാലക്കാട് - 678631 എന്ന വിലാസത്തില്‍ ലഭിക്കണം. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ടെന്‍ഡറുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2847770.
- Log in to post comments