Skip to main content

ജോബ് ഡ്രൈവ് ഇന്ന്

 

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഡ്രൈവ് ഇന്ന് (ജൂലൈ അഞ്ച്) നടക്കും. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രാവിലെ പത്തിനാണ് അഭിമുഖം. മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഏജന്‍സി മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഫീല്‍ഡ് എഞ്ചിനീയര്‍-സര്‍വീസ്, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്-മാര്‍ക്കറ്റിങ്, ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍.സി, പ്ലസ് ടു, എഞ്ചിനീയറിങ് ഐ.ടി.ഐ, ഡിപ്ലോമ ഇ.സി.ഇ, ഐ.ടി.സി, ഇ ആന്‍ഡ് ഐ യോഗ്യതയുള്ള എപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഭാഗമാകാം. ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റതവണ രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491- 2505435, 2505204

 

date