Post Category
ജേണല്‍ പ്രകാശനം ചെയ്തു
പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക ജേര്‍ണല്‍ 'ലിറ്റ്‌സ്‌കേപ്പ്' എട്ടാം പതിപ്പിന്റെ പ്രകാശനം പത്തിരിപ്പാല ഗവ. ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പ്രൊ. ഡോ. അനില്‍കുമാര്‍ പി.വി. നിര്‍വഹിച്ചു. സമകാലീന ലോക സാമൂഹ്യ വ്യവസ്ഥയില്‍ ഭരണഘടനാ ജാനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള പ്രഭാഷണവും അദ്ദേഹം നിര്‍വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സോജന്‍ ജോസ്, ഇംഗ്ലീഷ് വകുപ്പു മേധാവി ഡോ. എ.കെ ലക്ഷ്മി , ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ ഡോ.കെ പ്രദീഷ്, കോളേജ് ലൈബ്രേറിയന്‍ പി.വി. അബ്ദുള്‍ ഖാദര്‍, ചീഫ് എഡിറ്റര്‍ ഡോ. വി.എല്‍. തോമസ് എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments