മാറാടി ഗ്രാമപഞ്ചായത്തിൽ ടൗൺഷിപ്പ് മാതൃകയിൽ ഭവന പദ്ധതി ഒരുങ്ങുന്നു
എം എൻ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 1973ല്‍ മാറാടി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡ് ലക്ഷംവീട് കുന്നുംപുറം കോളനിയിൽ നിർമ്മിച്ച ഇരട്ട വീടുകൾ തകർന്നു വീഴാറായ അവസ്ഥയിലായിരുന്നു. ഇത്തരത്തിലുള്ള പതിനഞ്ചോളം വീടുകൾ പുനർനിർമ്മിക്കാൻ ഒരുങ്ങുകയാണ് മാറാടി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബിയുടെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
ക്യാൻസർ രോഗികളും വൃദ്ധരും വിധവകളും ഉൾപ്പെടെ നിരവധി പേരാണ് ഈ കോളനിയിൽ താമസിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മിച്ച് എല്ലാ വീടുകളിലേക്കും വാഹനഗതാഗതം ഉറപ്പാക്കിയ ശേഷമാണ് വീട് നിർമ്മാണം ആരംഭിച്ചത്. ടൗൺഷിപ്പ് മാതൃകയിൽ വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് പദ്ധതി. വിവിധ ആളുകളുടെ സഹകരണത്തോടെ ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് ഭവന പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.
അഞ്ചു വീടുകളുടെ തറ പണി പൂർത്തീകരിച്ചു കഴിഞ്ഞു. മൂന്നു മാസത്തിനുള്ളിൽ മുഴുവൻ വീടുകളുടെയും പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഈ വീടുകളുടെ കൂടി നിർമ്മാണം പൂർത്തിയാക്കുന്നതോടെ ഭവനരഹിതരില്ലാത്ത പഞ്ചായത്തായി മാറാടി ഗ്രാമപഞ്ചായത്ത് മാറും
- Log in to post comments