Skip to main content

മുഖാമുഖത്തിൻ്റെ അവലോകനം ; തുടർ നടപടികൾ അതിവേഗം: കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ

 

 

വൈപ്പിൻ മണ്ഡലത്തിലെ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുന്നതിന്റെ ഭാഗമായി കടമക്കുടി പഞ്ചായത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നടത്തിയ ജനകീയ അഭിമുഖത്തിൻ്റെ അവലോകനം നടത്തി. മുഖാമുഖത്തിൽ ലഭിച്ച മൊത്തം 89 നിവേദനങ്ങളിൽ വിവിധ വകുപ്പുകൾക്ക് കൈമാറേണ്ടവയും അല്ലാത്തവയും തരംതിരിച്ചു. തുടർ നടപടികൾ അതിവേഗമുണ്ടാകുമെന്ന് എംഎൽഎ വ്യക്തമാക്കി.

 

പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ്, വൈസ് പ്രസിഡൻ്റ് വിപിൻ രാജ്, ബ്ലോക്ക് അംഗം മനു ശങ്കർ, പഞ്ചായത്ത് അംഗം സജിനി ജ്യോതിഷ്, വികസന സമിതി അംഗങ്ങളായ ജോണി മാസ്റ്റർ, സി കെ വിജയൻ എന്നിവരും അവലോന യോഗത്തിൽ പങ്കെടുത്തു.

date