അറിയിപ്പുകൾ
ക്വട്ടേഷ൯ ക്ഷണിച്ചു
മുനമ്പം ഹാർബറിലുള്ള കൊമേഴ്‌സ്യൽ ബ്ലോക്കിൻ്റെ 20 മുറികൾ ആഗസ്റ്റ് ഒന്ന് രാവിലെ മുതൽ 2026 ജൂലൈ 31 അർധരാത്രി വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:- 0484 2397370
സൈനികക്ഷേമ സമ്പർക്ക പരിപാടി മാറ്റി
മദ്രാസ് റെജിമെന്റ് റെക്കോർഡ് ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി ജൂലൈ 23-ന് രാവിലെ 11 ന് മുതൽ ഉച്ചക്ക് ഒന്നു വരെ കാക്കനാട് സൈനിക റസ്റ്റ് ഹൗസിൽ നടത്താനിരുന്ന സമ്പർക്ക പരിപാടി, ജൂലൈ 21 ലേക്ക് മാറ്റി. സമയം, വേദി എന്നിവയിൽ മാറ്റമില്ല. വിശദ വിവരങ്ങൾക്ക് 0484-2422239.
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആ൯റ് കാറ്ററിംഗ് കോഴ്‌സിന് ഓൺലൈനായി അപേക്ഷിക്കാം
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെൻ്റ് ആ൯്റ് കാറ്ററിംഗ് (ഡിഎച്ച്എംസി) പ്രോഗ്രാമിലേക്ക് പ്ലസ്‌ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും ടൂറിസം മാനേജ്‌മെൻ്റെ രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തുന്നു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ, നന്ദാവനം, വികാസ്‌ഭവൻ പി.ഒ,
തിരുവനന്തപുരം-33, ഫോൺ നം: 9961323322, 7012449076. https://app.srccc.in/register ലിങ്കിൽ അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20.
അങ്കണവാടിയിൽ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
പാമ്പാക്കുട ഐ സി ഡി എസ് പ്രോജക്ടിൻ്റെ പരിധിയിൽ വരുന്ന രാമമംഗലം പഞ്ചായത്തിലെ 13-ാം വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സെൻ്റർ നമ്പർ 88 കോരങ്കടവ് അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് ഹെൽപ്പർ തസ്‌തികയിൽ നിയമനം നടത്തുന്നതിന് രാമമംഗലം ഗ്രാമ പഞ്ചായത്തിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം 2025 ജനുവരി ഒന്നിന് 35 തികയാൻ പാടില്ല.
പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസം, പ്രായം, ജാതിയും മതവും, താമസം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 21 ന് ഉച്ചക്ക് രണ്ടു വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം. അപൂർണമായി പൂരിപ്പിച്ചതും മതിയായ രേഖകളില്ലാത്തതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷയോടൊപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി ഉള്ളടക്കം ചെയ്യണം.തപാലിൽ അയക്കുന്നവർ ജൂലൈ 21 നകം കിട്ടത്തക്ക രീതിയിൽ ശിശു വികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി.പി.ഒ, പിൻ 686667 വിലാസത്തിൽ അയക്കണം.
ആലപുരം അങ്കണവാടിയിൽ ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ടിൻ്റെ പരിധിയിൽ വരുന്ന ഇലഞ്ഞി പഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സെന്റർ നമ്പർ 40 ആലപുരം അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് നിയമനം നടത്തുന്നതിന് ആറാം വാർഡിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആറാം വാർഡിൽ അർഹതപ്പെട്ട അപേക്ഷകർ ഇല്ലായെങ്കിൽ സമീപ വാർഡായ അഞ്ച്,എഴ്, എട്ട്, ഒമ്പത് വാർഡുകളിലെ അപേക്ഷകരേയും പരിഗണിക്കും. ടി വാർഡുകളിലും ആളില്ലെങ്കിൽ ഇലഞ്ഞി പഞ്ചായത്തിലെ മറ്റ് വാർഡുകളിലുള്ളവരേയും പരിഗണിക്കും. യോഗ്യത ഹെൽപ്പർ 10-ാം ക്ലാസ് പാസായിരിക്കണം. പ്രായം - 01/01/2025 ജനുവരി ഒന്നിന് 35 തികയാൻ പാടില്ല. പൂരിപ്പിച്ച അപേക്ഷകൾ വിദ്യാഭ്യാസം, പ്രായം, ജാതിയും മതവും, താമസം ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 21 ന് ഉച്ചക്ക് രണ്ടു വരെ നേരിട്ടോ തപാൽ മാർഗമോ പാമ്പാക്കുട ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ എത്തിക്കണം. അപൂർണമായി പൂരപ്പിച്ചതും മതിയായ രേഖകളില്ലാത്തതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അപേക്ഷയോടൊപ്പം അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ കൂടി ഉള്ളടക്കം ചെയ്യണം. തപാലിൽ അയക്കുന്നവർ ജൂലൈ 21 നകം കിട്ടത്തക്ക രീതിയിൽ ശിശു വികസന പദ്ധതി ഓഫീസർ, ശിശു വികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി.പി.ഒ, പിൻ - 686667 വിലാസത്തിൽ അയക്കണം.
ഗൃഹശ്രീ പദ്ധതി; അപേക്ഷ ഓൺലൈനായി സമർപ്പിക്കാം
സംസ്ഥാന ഭവന നിർമ്മാണ ബോർഡ് 2025-26 സാമ്പത്തിക വർഷത്തിൽ ദുർബലർക്കും/താഴ്ന്ന വരുമാനക്കാർക്ക് വേണ്ടിയുംം ഗൃഹശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുളള അപേക്ഷകൾ ബോർഡി൯്റെ www.kshb.kerala.gov.in വെബ്സൈറ്റ് മുഖേന ജൂലൈ 31 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2369059.
താത്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് പരിശീലനവും തൊഴിലും പദ്ധതി പ്രകാരം തൊഴിൽ സാധ്യതയുള്ള പൈപ്പ് ഫാബ്രിക്കേറ്റർ / ഫിൽട്ടർ, ഇലക്ട്രിക് വെഹിക്കിൾ സർവീസസ് സർട്ടിഫൈഡ് നഴ്സിംഗ് അസിസ്റ്റന്റ് ഡിപ്ലോമ ഇൻ കോസ്മെറ്റോളജി, ടിഐജി, മിഗ് ആ൯്റ് ആർക്ക് വെൽഡിംഗ് ടു വീലർ സർവീസിംഗ് ആ൯്റ് റിപ്പയർ, ജെറിയാട്രിക് കെയർ പരിശീലനം തുടങ്ങിയ കോഴ്‌സുകൾ ഏറ്റെടുത്ത് നടത്തുന്നതിന് സർക്കാർ അംഗികാരമുള്ളതും തദ്ദേശസ്വയം ഭരണസ്ഥപനങ്ങളുടെ പരിശീലന പദ്ധതികൾ മുമ്പ് ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയതും ജില്ലയിൽ പരിശീലന കേന്ദ്രം ഉള്ളതുമായ അംഗീകൃത ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ജൂലൈ 15 ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ. മൂന്നംനില, കാക്കനാട്-682030 വിലാസത്തിൽ ലഭ്യമാക്കണം. വിശദ വിവരങ്ങൾക്ക് ജില്ല പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04842422256.
താത്കാലിക അധ്യാപക ഒഴിവ്
കേരള ടൂറിസം വകുപ്പിന് കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രോഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ബേക്കറി ആൻഡ് കൺഫെക്ഷനറി, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, കാനിങ് ആൻഡ് ഫുഡ് പ്രീസർവ്വേഷൻ കോഴ്സുകൾ പഠിപ്പിക്കുന്നതിന് മണിക്കൂർ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. ലാബ് അറ്റ൯ഡ൯്റ് തസ്തികയിലും ഒഴിവുണ്ട്. അപേക്ഷകർ ബയോഡേറ്റ foodcraftkly@gmail.com ഇ മെയിൽ വിലാസത്തിൽ അയക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 11 ന് വൈകിട്ട് അഞ്ചു വരെ. യോഗ്യത, പ്രവൃത്തി പരിചയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 0484-2558385, 9188133492.
ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ്, വടവുകോട് ഐ സി ഡി എസ് പ്രോജക്ടിൻ്റെ പരിധിയിൽ വരുന്ന മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സെൻ്റർ നമ്പർ 130 തട്ടാംമുഗൾ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് അധികരിക്കാത്തവരുമായിരിക്കണം. മഴുവന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 16 ൽ അർഹതപ്പെട്ട അപേക്ഷകരില്ലെങ്കിൽ മറ്റുവാർഡുകളിലെ അപേക്ഷകരെയും പരിഗണിക്കും. യോഗ്യത : എസ് എസ് എൽ സി പാസായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 17 ന്, വൈകിട്ട് അഞ്ചു വരെ. അപേക്ഷകൾ അയക്കേണ്ട വിലാസം : ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ് പി ഒ, എറണാകുളം പിൻ: 682 308,
ഏലൂർ മുൻസിപ്പാലിറ്റി അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
ആലങ്ങാട് ഐ.സി.ഡി.എസ് പ്രൊജക്റ്റ് പരിധിയിലുള്ള ഏലൂർ മുൻസിപ്പാലിറ്റി പ്രദേശത്ത് പ്രവർത്തിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പറുടെ നിയമനത്തിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് പാസായതും 18 നും 35 നും ഇടയിൽ പ്രായമുള്ളതുമായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9188959719. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19.
ഫാം വർക്കർ അപേക്ഷ തീയതി നീട്ടി
മത്സ്യഫെഡ് ഞാറക്കൽ ഫിഷ് ഫാമിൽ ഫാം വർക്കർ (ദിവസ വേതനം) തസ്തികയിലേക്ക് നിയമിക്കുന്നതിന് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തിയ്യതി ജൂലൈ 20 ലേക്ക് നീട്ടി. പുരിപ്പിച്ച അപേക്ഷകൾ മത്സ്യഫെഡ്, ഞാറക്കൽ ഫിഷ് ഫാമിന്റെ ഓഫീസിൽ സമർപ്പിക്കാം. തൂടുതൽ വിവരങ്ങൾക്ക് ഫോൺ 9526041267.
ദർഘാസ് ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി കരാർ തിയതി മുതൽ ഒരു വർഷ കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21-ന് ഉച്ചയ്ക്ക് ഒന്നു വരെ.
റീ ടെ൯ഡർ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ആലങ്ങാട് ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസ് പരിധിയിലുള്ള കരുമാല്ലൂർ, കടുങ്ങല്ലൂർ, ആലങ്ങാട്, വരാപ്പുഴ പഞ്ചായത്തിലും ഏലൂർ മുനിസിപ്പാലിറ്റിയിലും പ്രവർത്തിക്കുന്ന അങ്കണവാടികളിൽ 2025 ജൂലൈ മാസം മുതൽ 2026 മാർച്ച് 31 വരെ ആഴ്‌ചയിൽ മൂന്ന് ദിവസം വീതം മുട്ട വിതരണം ചെയ്യുന്നതിന് കെപ്കോ, കുടുംബശ്രീ സംരംഭകർ, മറ്റു പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്ന് ടെ൯ഡറുകൾ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഓഫീസിൽ നേരിട്ടോ 94469 26077 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.
ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെയും മൂവാറ്റുപുഴ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നേതൃത്വത്തിൽ സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിനുളള ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ജൂലൈ 14 രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ശേഷം മൂന്നു വരെ മൂവാറ്റുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സംഘടിപ്പിക്കുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും 300 രൂപ രജിസ്ട്രേഷൻ ഫീ അടച്ച് രജിസ്ട്രേഷൻ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് സ്കിൽ ട്രെയിനിംഗ്, കരിയർ കൗൺസലിംഗ്, കമ്പ്യൂട്ടർ ട്രയിനിംഗ് (എം എസ് ഓഫീസ്) എന്നിവ സൗജന്യമായി നൽകുന്നു. രജിസ്ട്രേഷന് ഹാജരാകുന്ന ഉദ്യോഗാർഥികൾക്ക് സാധുതയുള്ള ഇമെയിൽ ഐഡിയോ ഫോൺ നമ്പറോ ഉണ്ടായിരിക്കണം. കൂടാതെ ആധാർ/ വോട്ടേഴ്സ് ഐ ഡി/ പാസ്പോർട്ട്/ പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14 ന് രാവിലെ 10.30 ന് മൂവാറ്റുപുഴ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരുക. വിശദവിവരങ്ങൾക്ക് ഫോൺ : 9446926836, 0484-2422452, 9446025780.
വനിതാ കമ്മീഷൻ മെഗാ അദാലത്ത്
ജൂലൈ 15,16 തീയതികളിൽ
കേരള വനിതാ കമ്മീഷൻ ജൂലൈ 15,16 തിയതികളിൽ എറണാകുളം കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.00 മുതൽ മെഗാ അദാലത്ത് നടത്തും.
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ
സീറ്റ് ഒഴിവ്
ടൂറിസം വകുപ്പിന് കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ ഹോട്ടൽ മാനേജ്മെന്റ്റ് വിവിധ കോഴ്സുകളിലേയ്ക്ക് എസ് സി, എസ് ടി മറ്റ് സംവരണ വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷന് വേണ്ടി അസൽ സർട്ടിഫിക്കറ്റുകളും,ഫീസും സഹിതം ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. യോഗ്യത പ്ലസ് ടു / തത്തുല്യം 0484-2558385, 2963385, 9188133492
നായരമ്പലം തീര സംരക്ഷണ ഭിത്തിക്കായി 10 ലക്ഷം രൂപ കൂടി അനുവദിച്ചു
മഴക്കാലത്ത് തീരപ്രദേശത്തെ കടലാക്രമണത്തെ പ്രതിരോധിക്കുന്നതിനു ജിയോ ബാഗ് ഉപയോഗിച്ച് താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മിക്കാൻ നായരമ്പലം പഞ്ചായത്തിന് പത്ത് ലക്ഷം രൂപ കൂടി അനുവദിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. നേരത്തെ 39.6 ലക്ഷം രൂപ അനുവദിച്ചിരുന്നു.
താൽക്കാലിക തീരസംരക്ഷണ ഭിത്തികൾ നിർമ്മിക്കുന്നതിന് ഇറിഗേഷൻ വകുപ്പിൽ നിന്നു ലഭിച്ച എസ്റ്റിമേറ്റിനെ തുടർന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നടപടി.
നായരമ്പലം പുത്തൻ കടപ്പുറത്തെ സെൻ്റ് ആൻ്റണീസ് പള്ളിക്കു സമീപം 100 മീറ്റർ ഭാഗത്ത് പുതിയ ജിയോ ബാഗ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കും. പള്ളിക്കു സമീപം മൂന്നു വർഷം മുമ്പ് സ്ഥാപിച്ച ജിയോ ബാഗ് സംരക്ഷണ ഭിത്തി കടലാക്രമണ ത്തിൽ തകർന്നിരുന്നു. തുടർന്ന് സമീപത്തെ വീടുകളിലും വെള്ളം കയറി നാശനഷ്ടങ്ങളുണ്ടായി.
പള്ളിക്കു ചുറ്റും 89 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന പ്രവൃത്തി ഈവർഷത്തെ ദുരന്ത നിവാരണ ഫണ്ടിൽ തുടരുകയാണ്. എന്നാൽ കടലാക്രമണത്തിൻ്റെ രൂക്ഷത കണക്കിലെടുത്ത് ഇവിടെ അധികമായി വരുന്ന 100 മീറ്റർ പ്രദേശത്തു കൂടി പുതിയ ജിയോ ബാഗ് പദ്ധതി നടപ്പാക്കുന്നതു ലക്ഷ്യമിട്ടാണ് പത്ത് ലക്ഷം കൂടി അനുവദിച്ചത്.
എസ്റ്റിമേറ്റ് പ്രകാരം പ്രവൃത്തികൾ നടപ്പാക്കുന്നതിനു ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റിനു നൽകിയിട്ടുണ്ടെന്നും കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. തീരത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭ്യമാക്കാൻ ജിയോ ബാഗ് പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
- Log in to post comments