Skip to main content

കുണ്ടള ഹോമിയോ ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

ഹോമിയോപ്പതി വകുപ്പിന്റെയും പട്ടിക ജാതി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കുണ്ടള എസ്.സി.പി. ഹോമിയോ ഹെല്‍ത്ത് സെന്ററിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന 2,3,5,6,7 വാര്‍ഡുകളില്‍ താമസിക്കുന്നവരില്‍ നിന്നും അറ്റന്‍ഡര്‍ തസ്തികയില്‍ താല്ക്കാലിക ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂലൈ 16 ന് രാവിലെ 11 മണിക്ക് കുണ്ടള എസ്.സി.പി ഹോമിയോ ഹെല്‍ത്ത് സെന്ററലാണ് ഇന്റര്‍വ്യൂ. പത്താം ക്ലാസ് പാസായതും, 50 വയസ് പൂര്‍ത്തിയാകാത്തവരും, 'എ' ക്ലാസ് രജിസ്ട്രേഷന്‍ ഉള്ള മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോപ്പതി മരുന്നു കൈകാര്യം ചെയ്യുന്നതിനുള്ള മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്പെന്‍സറികളില്‍ അറ്റന്‍ഡര്‍/ഡിസ്പെന്‍സര്‍/നേഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉള്ള എസ്.സി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ആധാര്‍ കാര്‍ഡ് , വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുമായി ഇന്റര്‍വ്യൂവിനു ഹാജരാകണം. ഈ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഓരോന്ന് വീതവും ഇന്റര്‍വ്യൂവിന് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് :04862 227326.

 

 

date