Skip to main content

റേഷന്‍ കട ലൈസൻസീ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തിരൂര്‍ താലൂക്കിലെ തിരുനാവായ പഞ്ചായത്തിലെ വാര്‍ഡ് 21 ചൂണ്ടിക്കല്‍ കേന്ദ്രമാക്കി സര്‍ക്കാര്‍ അനുവദിച്ച പുതിയ ന്യായവിലകടയുടെ ലൈസന്‍സീ നിയമനത്തിന് പട്ടികജാതി വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നിന് 21 വയസ്സ് പൂര്‍ത്തിയായ പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം.  2025 ജനുവരി ഒന്നിന് 62 വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. താത്പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് ഉച്ചക്ക് മൂന്നിന്  മുമ്പായി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍ 04832734912

date