പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം ചെയ്തു
പെരുവന്താനം ഗ്രാമപഞ്ചായത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ വീഡിയോ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിച്ചു. പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദിന്‍ അധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ സെമിനാറുകള്‍, മീറ്റിങ്ങുകള്‍ തുടങ്ങിയവ നടത്തുന്നതിനായി ടച്ച് സ്‌ക്രീന്‍ വീഡിയോ വാള്‍, 30 പുഷ്ബാക്ക് സീറ്റ്, സ്പീക്കറുകള്‍, എ.സി. എന്നീ സൗകര്യങ്ങള്‍ കോണ്‍ഫറന്‍സ് ഹാളില്‍ ക്രമീകരിച്ചിട്ടുണ്ട്. 9,45,000 രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
യോഗത്തില്‍ പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ഇ.ആര്‍, പഞ്ചായത്തംഗങ്ങളായ ജാന്‍സി വി.എന്‍, സാലികുട്ടി ജോസഫ്, ഗ്രേസി ജോസ്, മുഹമ്മദ് നിസാര്‍, സിജി ഏബ്രഹാം, ബിജുമോന്‍ പി.ആര്‍, ഡോമിന സജി, എം. സി സുരേഷ്, എബിന്‍ വര്‍ക്കി, മേരിക്കുട്ടി, ഷാജി പുല്ലാട്ട്, പ്രതിഭാ ബാബു, പെരുവന്താനം പഞ്ചായത്ത് സെക്രട്ടറി എസ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിത്രം 1: പെരുവന്താനം ഗ്രാമപഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിക്കുന്നു.
- Log in to post comments