Post Category
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു
ആര്‍.ഐ. സെന്റര്‍ കോട്ടയം ഓഫീസിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം ചെയ്തു. കോട്ടയം മേഖലാ ടെയിനിംഗ് ഇന്‍സ്‌പെക്ടര്‍ എം.എഫ്. സാംരാജ് അധ്യക്ഷത വഹിച്ചു. 21 സ്ഥാപനങ്ങളും 112 ഉദ്യോഗാര്‍ഥികളും മേളയില്‍ പങ്കെടുത്തു. ആര്‍.ഐ. സെന്റര്‍ കോട്ടയം ഓഫീസ് ട്രെയിനിംഗ് ഓഫീസര്‍ സാബു ജോസഫ്, ആര്‍.ഡി.എസ്.ഡി.ഇ. ട്രെയിനിങ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡി. ബ്രഹ്മേശ്വരി, ഏറ്റുമാനൂര്‍ നോഡല്‍ ഐ.ടി.ഐ. പ്രിന്‍സിപ്പല്‍ കെ. സന്തോഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ സിനി എം. മാത്യൂസ്, ആര്‍.ഐ. സെന്റര്‍ ജൂനിയര്‍ അപ്രന്റീസ്ഷിപ്പ് അഡൈ്വസര്‍ രാജേഷ് വി. സ്‌കറിയ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments