Skip to main content

അറിയിപ്പുകൾ

കുടിശ്ശിക അടക്കാം

കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങള്‍ക്ക് കുടിശ്ശിക അടക്കാന്‍ ജൂലൈ 31 വരെ സമയപരിധി അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു 

വടകര അര്‍ബന്‍ ഐസിഡിഎസ് പ്രോജക്ടിലെ 84 അങ്കണവാടികളില്‍ മുട്ട, പാല്‍ എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 20 ഉച്ച രണ്ട് മണി. ഫോണ്‍: 0495 2515176, 9847140920.

ടെണ്ടര്‍ ക്ഷണിച്ചു

കുന്നുമ്മല്‍ ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വിവിധ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 22ന് ഉച്ച രണ്ട് മണിവരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2597584. 

കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ഡെവലപ്‌മെന്റ് പ്രോഗ്രാം

പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ നടത്തുന്ന സൗജന്യ ഇംഗ്ലീഷ് കമ്യൂണിക്കേഷന്‍ ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഡിസിയുടെ ഫേസ്ബുക്ക് പേജിലെ (cdc.perambra) ലിങ്ക് അല്ലെങ്കില്‍ ക്യൂ ആര്‍ കോഡ് മുഖേന ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി: 40 വയസ്സ്. ഫോണ്‍: 0496 2615500. 

ഗൃഹശ്രീ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ദുര്‍ബല വിഭാഗക്കാര്‍/താഴ്ന്ന വരുമാനക്കാര്‍ (ഇഡബ്യൂഎസ്/എല്‍ഐജി) എന്നിവര്‍ക്ക് സന്നദ്ധ സംഘടന/എന്‍ജിഒകള്‍/വ്യക്തികള്‍ എന്നിവരുടെ സഹായത്തോടെ സര്‍ക്കാര്‍ സബ്‌സിഡിയോടെ വീട് നിര്‍മിച്ച് നല്‍കുന്ന സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഗൃഹശ്രീ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താവിനുവേണ്ടി സ്പോണ്‍സറാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.  
സ്‌പോണ്‍സറെ ലഭിച്ചാല്‍ ആദ്യം സ്പോണ്‍സറും പിന്നീട് ഗുണഭോക്താവും ഒരു ലക്ഷം രൂപ വീതം മുന്‍കൂറായി അടക്കണം. മൂന്ന് ലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡിയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ നാലു ഗഡുക്കളായാണ് വിതരണം ചെയ്യുക. അപേക്ഷകള്‍ kshbonline.com മുഖേന ജൂലൈ 31 വരെ സ്വീകരിക്കും. ഫോണ്‍: 0495 2369545.

ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകര്‍

വെസ്റ്റ്ഹില്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടല്‍ മാനേജ്മെന്റില്‍ ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്കും ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്ക് ലാബ് അസി. തസ്തികയിലേക്കും അപേക്ഷിക്കാം. ബുക്ക് കീപ്പിങ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ് അധ്യാപകരുടെയും ഒഴിവുകളുണ്ട്. ഫോണ്‍: 9745531608, 9447539585. 

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

കോഴിക്കോട് എന്‍ഐഇഎല്‍ഐടി, കെല്‍ട്രോണ്‍ നോളജ് സെന്ററുകള്‍ എന്നിവയുമായി സഹകരിച്ച് തിരുവനന്തപുരം നാഷണല്‍ കരിയര്‍ സര്‍വിസ് സെന്റര്‍ (എന്‍സിഎസ്സി) എസ്സി, എസ്ടി വിഭാഗങ്ങള്‍ക്കായി നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് (സൈബര്‍ സെക്വാര്‍ഡ് വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ്) അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് കോഴ്‌സ് നടക്കുക. പ്രായപരിധി: 18-30. മൂന്നു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള, പ്ലസ്ടു പാസായ എസ്സി/എസ്ടി വിഭാഗത്തിലുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സെന്ററില്‍ എത്തണം. ഫോണ്‍: 0495 2301772, 8590605275.

date