എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സന്ദര്‍ശനം നടത്തി. പുതിയാപ്പ, കുരുവട്ടൂര്‍, കക്കോടി, കാക്കൂര്‍ എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളിലായിരുന്നു സന്ദര്‍ശനം. എല്ലായിടത്തും മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗവും ചേര്‍ന്നു.
പുതിയാപ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യം അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൗണ്‍സിലര്‍മാരായ വി കെ മോഹന്‍ദാസ്, വി പി മനോജ്, എസ് എം തുഷാര, സഫീന എന്നിവര്‍ പങ്കെടുത്തു.
കുരുവട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി മന്ത്രി വിലയിരുത്തി. നിലവിലുള്ള കെട്ടിടത്തിന്റെ ഫിറ്റ്‌സസ് സംബന്ധിച്ച കാര്യങ്ങളും മന്ത്രി ചോദിച്ചറിഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സരിത, വൈസ് പ്രസിഡന്റ് ടി ശശിധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, മെഡിക്കല്‍ ഓഫീസര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ക്വാര്‍ട്ടേഴ്‌സിന്റെ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഷീബ, വൈസ് പ്രസിഡന്റ് ടി ടി വിനോദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായപുനത്തില്‍ മല്ലിക, താഴത്തെയില്‍ ജുമൈലത്ത്, വാര്‍ഡ് മെമ്പര്‍ എം ശോഭ, മെഡിക്കല്‍ ഓഫീസര്‍ ജിനീബ് ചന്ദ്രന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കാക്കൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സിന്റെ കാലപ്പഴക്കം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പാവണ്ടൂര്‍ സബ് സെന്ററില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ് എന്‍ വി ജിജിത്, ഉദ്യോഗസ്ഥര്‍, എച്ച് എം സി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments