Skip to main content

വനമഹോത്സവത്തിന് സമാപനം

കേരള വനം-വന്യജീവി വകുപ്പ് ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം, സാമൂഹ്യ വനവത്കരണ വിഭാഗം കോഴിക്കോട് ഡിവിഷന്‍, കോഴിക്കോട് റേഞ്ച് എിവയുടെ നേതൃത്വത്തില്‍ നട വനമഹോത്സവത്തിന്റെ ജില്ലാതല സമാപനം നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തോ'ത്തില്‍ രവീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗസിലര്‍ അല്‍ഫോന്‍സാ മാത്യു അധ്യക്ഷത വഹിച്ചു.

ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം കസര്‍വേറ്റര്‍ ആര്‍ കീര്‍ത്തി മുഖ്യപ്രഭാഷണവും നടത്തി. സാമൂഹ്യ വനവത്കരണ വിഭാഗം ഡിവിഷന്‍ അസി. കസര്‍വേറ്റര്‍ കെ നീതു, നടക്കാവ് വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ഗിരീഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ എസ് പ്രേമചന്ദ്രന്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ അസി. കസര്‍വേറ്റര്‍ ഇംതിയാസ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ പി സൂരജ്, കെ എന്‍ ദിവ്യ, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ കെ ബൈജു, അനൂപ് കുമാര്‍, ഇബ്രായി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി അഖിലേഷ്, ബിനീഷ് രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date