Skip to main content
ചെക്യാട് ഗവൺമെൻ്റ് എൽപി സ്കൂൾ പുതിയ കെട്ടിടം എം എൽ എ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്യുന്നു

ചെക്യാട് ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

ചെക്യാട് ഗവ. എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഇ കെ വിജയന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടിനിന്ന് 60 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ചടങ്ങില്‍ ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി പി രേഖ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, വൈസ് പ്രസിഡന്റ് മൂസ പായേന്റെവിട, ജില്ലാപഞ്ചായത്ത് അംഗം സുരേഷ് കൂടത്താംകണ്ടി, സി എച്ച് സമീറ, റംല കുട്ട്യാപണ്ടിയില്‍, സുബൈര്‍ പാറേമ്മല്‍, സി എച്ച് സനൂപ്, സജീവന്‍, ടി കെ ഖാലിദ്, കെ പി മോഹന്‍ദാസ്, നീതു, ജയചന്ദ്രന്‍ ചെക്യാട് എന്നിവര്‍ സംസാരിച്ചു.

date