സ്മൈല്‍ പുനരധിവാസ കേന്ദ്രം- അപേക്ഷ ക്ഷണിച്ചു
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന, ഭിക്ഷാടനം നടത്തുന്നവര്‍ക്കായി, തിരൂര്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നു. ഭിക്ഷാടനം നടത്തുന്നവരുടെ സമഗ്ര പുനരധിവാസത്തിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സ്മൈല്‍ (SMILE) സ്‌കീമിലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നതിന് തയ്യാറുള്ള എന്‍.ജി.ഒകളില്‍ നിന്ന് പ്രൊപ്പോസലുകള്‍ ക്ഷണിച്ചു.
കുറഞ്ഞത് 50 പേരെ താമസിപ്പിക്കുന്നതിന് അനുയോജ്യമായ കെട്ടിടത്തില്‍ ഭിന്നശേഷി സൗഹൃദ ഭൗതിക സൗകര്യങ്ങളും, പരിചരണത്തിനും നടത്തിപ്പിനുമുള്ള ജീവനക്കാരുടെ സേവനവും ഉറപ്പു വരുത്തണം. വിശദമായ പ്രൊപ്പോസല്‍, അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 19ന് വൈകുന്നേരം അഞ്ചിന് മുമ്പായി മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0483-2735324
വിലാസം: ജില്ലാ സാമൂഹ്യനീതി ഓഫീസ്,സിവില്‍സ്റ്റേഷന്‍, മലപ്പുറം 676505
- Log in to post comments