Post Category
ഇൻസ്ട്രക്ടർ നിയമനം
ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ് II തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയിൽ ത്രിവത്സര ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ജൂലൈ 10 ന് നടക്കും. താൽപ്പര്യമുള്ളവർ ആവശ്യമായ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്സൈറ്റായ www.gecskp.ac.in ല് ലഭിക്കും.
date
- Log in to post comments