Skip to main content

ലാപ്‌ടോപ്പ് വിതരണം ചെയ്തു

തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിന്റെ  2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. വിതരണോദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഭാര്‍ഗവന്‍ അധ്യക്ഷനായി. ബിരുദം,ഡിപ്ലോമ, പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ 19 വിദ്യാഥികള്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം ചെയ്തത്.
പരിപാടിയില്‍ തേങ്കുറുശ്ശി ഗ്രാമ പഞ്ചായത്ത്, വൈസ് പ്രസിഡന്റ് കെ.സ്വര്‍ണമണി, സ്സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ എം.കെ. ശ്രീകുമാര്‍, എം.എസ്. സജിഷ, ആര്‍.സജിനി, സെക്രട്ടറി കെ.കിഷോര്‍ ജനപ്രതിനിധികള്‍ പങ്കെടുത്തു.

date