യു.പി. സ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരം
പി.എൻ. പണിക്കർ ഫൗണ്ടേഷൻ, വിദ്യാഭ്യാസ വകുപ്പ് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ്, മണ്ണാർമല വിദ്യാപോഷിണി ഗ്രന്ഥാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലപ്പുറം ജില്ലയിലെ യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ജില്ലാതലത്തിൽ ചിത്രരചനാ(ജലച്ചായം) മത്സരം സംഘടിപ്പിക്കുന്നു. പി.എൻ. പണിക്കർ അനുസ്മരണാർത്ഥം ജൂൺ 19 മുതൽ ജൂലൈ 18 വരെ നടത്തുന്ന വായന മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
2025 ജൂലൈ 12 ശനി രാവിലെ 10 ന് പെരിന്തൽമണ്ണക്ക് സമീപമുള്ള പൂപ്പലം, വലമ്പൂർ എ.യു.പി. സ്കൂളിൽ വെച്ചാണ് മത്സരം നടത്തുന്നത്. പരിപാടിയിൽ ജില്ലയിലെ യു.പി. സ്കൂളുകളിൽ നിന്നും രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നവർ പ്രധാനാ ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം പരീക്ഷാ കേന്ദ്രത്തിൽ കൃത്യസമയത്ത് എത്തിച്ചേരണം. അതുപോലെ ചിത്രരചനക്ക് ആവശ്യമായ സാധന സാമഗ്രികൾ കൈവശം ഉണ്ടായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് 9656323276, 9745083486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
- Log in to post comments