Skip to main content
.

ടൂറിസം ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

 

 

 

ഇടുക്കിയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി ടൂറിസം ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമായ അനുഭവം നല്‍കുന്ന രീതിയില്‍ ഫോട്ടോഗ്രഫിയെ പരിഷ്‌കരിക്കുക, നൂതന ആശയങ്ങള്‍ അവതരിപ്പിക്കുക എന്നിവയായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ജിജോ രാജഗോപാല്‍, റിജോ കിഴക്കന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംശയനിവാരണത്തിനും കളക്ടറുമായി ആശയ സംവാദനത്തിനും പരിപാടിയില്‍ അവസരമുണ്ടായിരുന്നു. 120 ഫോട്ടോഗ്രാഫര്‍മാരാണ് പരിശീലനത്തില്‍ പങ്കെടുത്തത്.

 

യോഗത്തില്‍ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ജിജോ രാജഗോപാല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര്‍ റിജോ കിഴക്കന്‍ എന്നിവരെ ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി ആദരിച്ചു.

 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈന്‍ കെ എസ്, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ് വകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 

ചിത്രം : കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസര് റിജോ കിഴക്കന്‍ ക്ലാസ് നയിക്കുന്നു.

 

date