Skip to main content

വീഡിയോ തയ്യാറാക്കുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു

 

ജില്ലാ വനിതാ ശിശുവികസന വകുപ്പ്  നടപ്പിലാക്കുന്ന ബേഠീ ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി  അട്ടപ്പാടിയിലെ സ്ത്രീകള്‍ക്കിടയിലുള്ള പുകയിലയുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും ഇത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാക്കുന്ന ദോഷവശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനും, ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, പോഷകാഹാരക്കുറവ്, നവജാത ശിശുക്കളുടെ പരിപാലനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് ഭാഷകളില്‍ (ഇരുള, കുറുമ്പ, മുതുക) അഞ്ച് മിനിറ്റില്‍ കവിയാതെയുള്ള വീഡിയോകള്‍ തയ്യാറാക്കുന്നതിന് ഇ - ടെണ്ടര്‍ ക്ഷണിച്ചു.  താല്പര്യമുള്ളവര്‍ കേരളസര്‍ക്കാറിന്റെ ഇ - ടെണ്ടര്‍ പോര്‍ട്ടലായ http://www.etenders.kerala.gov.in ല്‍ (ഐ ഡി : 2025 _ WCDPK_774221_1) ടെണ്ടറുകള്‍ നല്‍കണമെന്ന് ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2911098.

date