കൊടുവായൂര്‍ പഞ്ചായത്തില്‍ വായന പക്ഷാചരണം സമാപിച്ചു
കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്നു വന്ന വായന പക്ഷാചരണം സമാപിച്ചു. സമാപന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ സുകുമാരന്‍ നിര്‍വഹിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. 'വായന വെളിച്ചമാണ്' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മെഴുകുതിരികള്‍ പ്രകാശിപ്പിച്ചു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു സച്ചിദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഐ.വി. ദാസ് അനുസ്മരണം ചിറ്റൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. ഹരിശങ്കര്‍ നടത്തി. ഭരണസമിതി അംഗങ്ങളായ കെ. രാജന്‍, എ. മുരളീധരന്‍, പി.ആര്‍. സുനില്‍, എന്‍. അബ്ബാസ്, കെ. ഷീല, ചിറ്റൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.ആര്‍. ഇന്ദു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി വി. ശ്രീലേഖ ലൈബ്രറി അംഗം ആന്റോ പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments