Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 മാടപ്പളളി അഡീഷണല്‍ ഐ.സി.ഡിഎസ്. പ്രോജക്ട് പരിധിയിലുള്ള പായിപ്പാട് പഞ്ചായത്തിലെ 27 അങ്കണവാടികളിലേക്കും വാഴപ്പള്ളി പഞ്ചായത്തിലെ 33 അങ്കണവാടികളിലേക്കും ചങ്ങനാശേരി മുനിസിപ്പാലിറ്റി ഒന്നാം സെക്ടറിലെ 26 അങ്കണവാടികളിലേക്കും  രണ്ടാം സെക്ടറിലെ 24 അങ്കണവാടികളിലേക്കും പോഷകബാല്യം പദ്ധതി പ്രകാരം 2025-26 സാമ്പത്തികവര്‍ഷം അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്നുദിവസം (തിങ്കള്‍, ബുധന്‍, വെളളി) പാല്‍ വിതരണം നടത്തുന്നതിന് താല്‍പ്പര്യമുളള മില്‍മ സൊസൈറ്റികള്‍, മറ്റു പ്രാദേശിക ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരഭകര്‍, മറ്റു പ്രാദേശിക പാല്‍ വിതരണ സംവിധാനങ്ങള്‍ എന്നിവരില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാടപ്പളളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച ടെന്‍ഡര്‍ ജൂലൈ 21 ഉച്ച കവിഞ്ഞ് 2.30 ന് അതാത് പഞ്ചായത്ത് സെക്ടര്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:
0481-2425777,9188959701.

date