Post Category
ബിരുദ ഓണേഴ്സ് പ്രോഗ്രാം പ്രവേശനം
ഐ.എച്ച്.ആര്.ഡി.യുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റു ചെയ്തിട്ടുള്ള കടുത്തുരുത്തി, തൊടുപുഴ എന്നിവിടങ്ങലില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തില്‍ പുതുതായി അനുവദിച്ച ബി.എസ്സി സൈക്കോളജി, ബി.സി.എ. ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളില്‍ കോളജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ihrdadmissions.org എന്ന വെബ്സൈറ്റുവഴി ഓണ്‍ലൈന്‍ ആയി നല്‍കണം. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04829 264177,8547005049-(കടുത്തുരുത്തി), 04862 257447, 257811, 8547005047( തൊടുപുഴ).
(കെ.ഐ.ഒ. പി. ആര്. 1659/2025)
date
- Log in to post comments