Post Category
ടെണ്ടർ ക്ഷണിച്ചു
ഐ സി ഡി എസ് മലപ്പുറം അർബൻ പ്രോജക്ട് ഓഫീസിന് കീഴിലെ മലപ്പുറം, മഞ്ചേരി നഗരസഭാ പരിധിയിലെ അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വർഷം 'പോഷക ബാല്യം' പദ്ധതിയുടെ ഭാഗമായി പാൽ, മുട്ട വിതരണം നടത്തുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. അന്നേദിവസം മൂന്നിന് ടെണ്ടർ തുറക്കും. മഞ്ചേരി, മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഓരോ സെക്ടറിലേക്കും പാൽ, മുട്ട വിതരണത്തിന് പ്രത്യേകം ടെണ്ടറുകൾ സെക്ടറിന്റെ നിർവഹണ ചുമതലയുള്ള സൂപ്പർവൈസറുടെ പേരിൽ സമർപ്പിക്കണം. ഫോൺ: 9526954451
date
- Log in to post comments