കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഓൺലൈൻ പൊതുതെളിവെടുപ്പ്
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എനർജി ആന്റ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്, 2025ന്റെ കരട് മേയ് 30ന് പൊതുജനങ്ങളുടെയും മറ്റ് തൽപ്പരകക്ഷികളുടെയും അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത കരടിന്മേൽ ജൂലൈ 8,10,11,16 തീയതികളിൽ പൊതുതെളിവെടുപ്പ് ഓൺലൈനായി നടത്തുമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം കണക്കിലെടുത്ത് ജൂലൈ 15, 2 PM നും, ജൂലൈ 17നും കൂടി ഓൺലൈൻ ഹിയറിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും ഹിയറിംഗ് തീയതി, സമയം, ലിങ്ക് എന്നിവ ഇ-മെയിൽ/ വാട്ട്‌സാപ്പ് മുഖേന അറിയിക്കുന്നതായിരിക്കും. കൂടാതെ കമ്മീഷന്റെ യൂട്യൂബ് ചാനൽ (www.youtube.com/@keralaerc) മുഖേന പൊതുതെളിവെടുപ്പിന്റെ ഓൺലൈൻ സ്ട്രീമിംഗ് ഉണ്ടായിരിക്കും. ഹിയറിംഗിൽ ഓൺലൈനായി പങ്കെടുക്കുവാൻ കഴിയാത്തവർക്ക് യൂട്യൂബ് ചാനൽ വഴി ഹിയറിംഗ് നടപടികൾ കാണാം.പൊതുജനങ്ങൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും രേഖാ മൂലം അഭിപ്രായങ്ങൾ ജൂലൈ 14, 5 PM വരെ അറിയിക്കാം.
പി.എൻ.എക്സ് 3166/2025
- Log in to post comments