ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ജൂലൈ 14ന്
തിരുവനന്തപുരം, കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ 2025-26 അധ്യയന വർഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്കുള്ള ലാറ്ററൽ എൻട്രി അഡ്മിഷനായി സ്‌പോട്ട് അഡ്മിഷൻ നടത്തും. ജൂലൈ 14ന് രാവിലെ 9 മുതൽ 11 മണി വരെ ക്യാമ്പസിൽ രജിസ്‌ട്രേഷൻ നടത്താം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കൗൺസിലിംഗിൽ പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നവർക്ക് ഡിജിറ്റലായി ഫീസും അതിന് പുറമേ 10,000 രൂപയുടെ സ്‌പെഷ്യൽ ഫീസും അടയ്ക്കണം. പി.ടി.എ ഫണ്ട് പണമായി നൽകണം. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതും അഡ്മിഷനിനായി വിദ്യാർത്ഥിയോടൊപ്പം രക്ഷാകർത്താവിന്റെ സാന്നിധ്യം നിർബന്ധമാണ്. അർഹതയുള്ള സംവരണ വിഭാഗക്കാർക്കും ഒരുലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കും അർഹമായ ഫീസ് ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.
പി.എൻ.എക്സ് 3170/2025
- Log in to post comments