Skip to main content

പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം 

2024-25 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി എന്നിവക്ക് ഉന്നതവിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ബാങ്ക് അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, തളിപ്പറമ്പ് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, ടി.ആര്‍.ഡി.എം ആറളം സൈറ്റ് മാനേജരുടെ ഓഫീസിലോ, കണ്ണൂര്‍, ഐ.ടി.ഡി.പി ഓഫീസിലോ ജൂലൈ 20 നകം സമര്‍പ്പിക്കണം. ഫോണ്‍: 0497-2700357
 

date