മുദ്രകിരണം സിവിൽ സർവ്വീസ് പരിശീലനം: 11ന് ചീഫ് സിക്രട്ടറി ഉദ്ഘാടനം ചെയ്യും
മുദ്രകിരണം സിവിൽ സർവ്വീസ് പരീശീലന പരിപാടി ജൂലൈ 11ന് രാവിലെ 11 മണിക്ക് മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ സംസ്ഥാന ചീഫ് സിക്രട്ടറി ഡോ. എ. ജയതിലക് ഉദ്ഘാടനം ചെയ്യും. കേരള സിവിൽ സർവ്വീസ് അക്കാദമിയും മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മുദ്രാ പദ്ധതിയും ചേർന്നാണ് സിവിൽ സർവ്വീസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 90 വിദ്യാർഥികൾക്കായാണ് ആദ്യ ഘട്ട പരിശീലന പരിപാടി. കേരള സിവിൽ സർവ്വീസ് അക്കാദമിയാണ് 90 വിദ്യാർത്ഥികളെ തിരഞ്ഞെടുത്തത്.
ഏറ്റവും മികച്ച ലൈബ്രറിയും വീഡിയോ കോൺഫറൻസ് സംവിധാനങ്ങളും ഇതിനായി മുണ്ടേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ മുദ്രാ വിദ്യാഭ്യാസ സമിതി ചെയർമാൻ മുൻ എം പി കെ.കെ.രാഗേഷ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി പങ്കെടുക്കും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ഡി.ഐ.ജി ജി.എച്ച് യതീഷ് ചന്ദ്ര, സി സി എഫ് ബി.എൻ. അൻജൻകുമാർ, സിറ്റി ജില്ലാ പോലീസ് മേധാവി സി നിധിൻ രാജ്, റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൽ, സിവിൽ സർവീസ് അക്കാദമി ഡയറക്ടർ എം.എസ് മാധവിക്കുട്ടി, തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കലക്ടർ എഹ്തെദ മുഫസ്സിർ, കണ്ണൂർ ഡി എഫ് ഒ വൈശാഖ് ശശികുമാർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് ലഘു പരിശീലനം നൽകും.
- Log in to post comments