Post Category
എം.ബി.എ സീറ്റ് ഒഴിവ്
സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മയിൽ) 2025-27 എം.ബി.എ. ബാച്ചിലേയ്ക്ക് എസ്.സി./എസ്.റ്റി/ഒ.ഇ.സി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുളളതിൽ ഒഴിവു വന്ന ഏതാനും സീറ്റുകളിലേക്ക് ജൂലൈ 14ന് രാവിലെ 10 മണി മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. അർഹരായ വിദ്യാർത്ഥികൾക്ക് അസൽ രേഖകൾ സഹിതം പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547618290/ 9188001600, www.kicma.ac.in.
പി.എൻ.എക്സ് 3174/2025
date
- Log in to post comments