അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായം നല്‍കുന്നത്.
1200 സ്‌ക്വയര്‍ഫീറ്റില്‍ കവിയാത്ത ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് സഹായം നൽകുന്നത്. ഈ തുക തിരിച്ചടയ്‌ക്കേണ്ടതില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനമുള്ള ആളായിരിക്കണം. ബിപിഎല്‍ കുടുബങ്ങള്‍ക്ക് മുന്‍ഗണന. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന അപേക്ഷകര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകര്‍, മക്കളില്ലാത്തവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനമുള്ള മക്കളുള്ളവര്‍, സര്‍ക്കാരില്‍ നിന്ന് മുമ്പ് ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ അപേക്ഷിക്കേണ്ടതില്ല. ന്യൂനപക്ഷ ക്ഷേമവകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
ഭൂമിയുടെ കരം അടച്ച രസീത്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വീട് അറ്റകുറ്റപ്പണിക്കോ, ഭവനിര്‍മ്മാണത്തിനോ സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം മുമ്പ് ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന അധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ട് നൽകുകയോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അയയ്ക്കുകയോ ചെയ്യുക. അപേക്ഷാ ഫോറം www.monoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അവസാന തീയതി ജൂലൈ 31
- Log in to post comments