*ജന്തുജന്യ രോഗപ്രതിരോധ നിയന്ത്രണം: ജില്ലാതല പരിശീലനം സംഘടിപ്പിച്ചു*
ലോക ജന്തുജന്യ രോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെ സഹകരണത്തോടെ മെഡിക്കല്‍ ഓഫീസര്‍മാർ, പ്രോഗ്രാം ഓഫീസര്‍മാർ എന്നിവര്‍ക്കായി ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ പകര്‍ച്ചവ്യാധികളുടെ സര്‍വൈലന്‍സ്, സാമൂഹിക പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ ശീലമാറ്റ പ്രവര്‍ത്തനങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഏകാരോഗ്യ സമീപനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവ ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.
എലിപ്പനി, കുരങ്ങുപനി, നിപ തുടങ്ങിയ ജന്തുജന്യ രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പരിശീലനത്തില്‍ പ്രാധാന്യം നല്‍കി. തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ പി ദിനീഷ് പരിശീലനത്തിന് നേതൃത്വം നല്‍കി. സംസ്ഥാന ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. വി ജിതേഷ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആന്‍സി മേരി ജേക്കബ്, ജില്ലാ ടി ബി ഓഫീസര്‍ ഡോ. പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി എസ് സുഷമ, എന്‍പിഎന്‍സിഡി നോഡല്‍ ഓഫീസര്‍ ഡോ കെ ആര്‍ ദീപ, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ജെറിന്‍ എസ് ജെറോഡ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ഇന്ദു, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി എം ഫസല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി കെ മനോജ് എന്നിവര്‍ സംസാരിച്ചു.
- Log in to post comments