പുതിയ എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് ഫ്‌ളാറ്റ് മാതൃകയില്‍ - മന്ത്രി കെ. എന്‍. ബാലഗോപാല്‍
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മികച്ച താമസ സൗകര്യം ഒരുക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. തേവള്ളിയിലെ സര്‍ക്കാര്‍ ക്വാട്ടേഴ്‌സ് പ്രദേശം സന്ദര്‍ശിച്ച് ഫ്‌ളാറ്റ് മാതൃകയിലുള്ള ബഹുനില മന്ദിരം നിര്‍മിക്കുമെന്ന് അറിയിച്ചത്. 26 കോടി രൂപ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയിട്ടുണ്ട്.
ആധുനിക കാലത്തിന് ചേര്‍ന്നവണ്ണമുള്ള പുതുക്കിയ രൂപരേഖ സമര്‍പിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രദേശത്ത് അനുയോജ്യമായ സ്ഥലവും കണ്ടെത്തി നല്‍കണം. നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മാണം തുടങ്ങി സമയബന്ധിത പൂര്‍ത്തീകരണം ഉറപ്പാക്കും.
കോടതി സമുച്ചയ നിര്‍മാണത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മിക്കുന്ന പുതിയ സംവിധാനത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനെത്തിയ മന്ത്രിയെ എം മുകേഷ് എം എല്‍ എ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ.ഡി.എം. ജി നിര്‍മല്‍കുമാര്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അനുഗമിച്ചു.
- Log in to post comments