Post Category
സര്‍ക്കാര്‍ അതിഥിമന്ദിരത്തിന് പുതിയ ബ്ലോക്ക് - മന്ത്രി കെ എന്‍ ബാലഗോപാല്‍
ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തിന് പുതിയ ബ്ലോക്ക് നിര്‍മിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. ആശ്രാമത്ത് കെട്ടിടസമുച്ചയം നിര്‍മിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ച മന്ത്രി 10 കോടി രൂപ നിര്‍മാണത്തിന് വകയിരുത്തിയതായി വ്യക്തമാക്കി. പുതിയ കെട്ടിടത്തിന്റെ രൂപരേഖയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി. നിലവിലെ മന്ദിരം പൈതൃക കെട്ടിടമായി സംരക്ഷിച്ച് നിലനിര്‍ത്തും എന്നും അറിയിച്ചു.
എം മുകേഷ് എം എല്‍ എ, ജില്ലാ കലക്്ടര്‍ എന്‍ ദേവിദാസ്, എ .ഡി. എം ജി നിര്‍മല്‍ കുമാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments