Skip to main content

വിവരങ്ങൾ വെബ്‌സൈറ്റിൽ പരിശോധിക്കണം

സർക്കാർ /സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-26 വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവർ വീണ്ടും അപ്‌ലോഡ് ചെയ്ത വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in ൽ പരിശോധിക്കണം. വിവരങ്ങൾ ജൂലൈ 11 ന് പ്രസിദ്ധീകരിക്കും. ന്യൂനതകൾ ഉണ്ടെങ്കിൽ റിമാർക്‌സ് കോളത്തിൽ രേഖപ്പെടുത്തണം. റീ വാല്യൂവേഷൻ വഴി മാർക്ക് ലഭിച്ചവർക്ക് മാർക്ക് ലിസ്റ്റ് ലഭിച്ചിട്ടില്ലെങ്കിൽ റീ വാല്യുവേഷൻ മാർക്ക് രേഖപ്പെടുത്തിയ പേജിന്റെ പ്രിന്റൗട്ട് സ്ഥാപന മേധാവി അറ്റസ്റ്റ് ചെയ്തത് അപ്‌ലോഡ് ചെയ്യണം. റീ അപ്‌ലോഡ് ചെയ്യുന്നതിനും കൺഫേം ചെയുന്നതിനുമുള്ള സമയം  14 ന് വൈകിട്ട് 5 ന് അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 - 2560363364.

പി.എൻ.എക്സ് 3185/2025

date