Skip to main content
ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകളുടെ വിതരണം നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കേപ്പാട്ട് നിർവഹിക്കുന്നു

ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. 13 ലക്ഷം രൂപ ചെലവിട്ട് 11 പേര്‍ക്കാണ് സ്‌കൂട്ടറുകള്‍ നല്‍കിയത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ 
സുധ കിഴക്കേപ്പാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവകൊടി, കെ എ ഇന്ദിര, കൗണ്‍സിലര്‍മാരായ ടി ചന്ദ്രിക, കെ എം സുമതി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ റൂഫീല, കെ ഷബില, അനുഷ്മ എന്നിവര്‍ സംസാരിച്ചു.

date