Skip to main content
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗം

വാര്‍ഷിക പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ ജില്ല ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദേശം

2025-26 വാര്‍ഷിക പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ല ആസൂത്രണ സമിതി യോഗം നിര്‍ദേശിച്ചു. വാര്‍ഷിക പദ്ധതികളുടെ അവലോകനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗമാണ് പദ്ധതികള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ടെണ്ടര്‍ നടപടികള്‍, ഗുണഭോക്തൃ പട്ടിക, അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള പദ്ധതികള്‍, ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികള്‍, മാലിന്യമുക്ത പദ്ധതികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.

തദ്ദേശഭരണ സ്ഥാപനതലത്തിലും വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും നേതൃത്വത്തിലും എല്ലാ മാസവും പദ്ധതി പുരോഗതി അവലോകന യോഗം ചേരാനും ജില്ലാ ആസൂത്രണ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഗ്രാമ, ബ്ലോക്ക്, നഗരസഭ, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രത്യേക അവലോകന യോഗം ചേരാനും തീരുമാനിച്ചു.
 
യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ ഷീജ ശശി അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ സുധാകരന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

date