Skip to main content

പി.എസ്.സി പരീക്ഷാ സെന്റര്‍ മാറ്റം

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 477/2024, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കാറ്റഗറി നമ്പര്‍ 471/2024 എന്നീ തസ്തികകളിലേക്കും കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്‌റഡ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഫയര്‍മാന്‍ ഗ്രേഡ്II കാറ്റഗറി നമ്പര്‍ 341/2024 എന്ന തസ്തികയിലേക്കും ജൂലൈ 12ന് ഉച്ചയ്ക്ക് 01.30 മുതല്‍ 03.30 വരെ നടത്താന്‍ നിശ്ചയിച്ചിട്ടുളള ഒ.എം.ആര്‍ പരീക്ഷയ്ക്ക് മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ് പരീക്ഷാ കേന്ദ്രമായി ലഭിച്ചിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ 1123019 മുതല്‍ 1123318 വരെയുളള ഉദ്യോഗാര്‍ത്ഥികളും ജി.എച്ച്.എസ്.എസ് മക്കരപ്പറമ്പ(ഹയര്‍ സെക്കന്ററി വിഭാഗം) പരീക്ഷാ കേന്ദ്രമായി ലഭിച്ച രജിസ്റ്റര്‍ നമ്പര്‍ 1123319 മുതല്‍ 1123618 വരെയുളള ഉദ്യോഗാര്‍ത്ഥികളും പ്രൊഫൈലില്‍ പുതുതായി ജനറേറ്റ് ചെയ്ത ഹാള്‍ടിക്കറ്റുമായി യഥാക്രമം എം.എസ്.പി.എച്ച്.എസ്.എസ്(സെന്റര്‍-2) എന്നീ കേന്ദ്രങ്ങളില്‍ നിശ്ചിത സമയത്ത് എത്തിച്ചേരണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് വിവരം പ്രൊഫൈലില്‍ ലഭ്യമാണ്. പരീക്ഷാ തീയതി, സമയം എന്നിവയില്‍ മാറ്റമില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date