ദേശീയ മത്സ്യ കര്‍ഷക ദിനം ആചരിച്ചു
ഫിഷറീസ് വകുപ്പിന്റെയും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത അഭിമുഖ്യത്തില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ദേശീയ മത്സ്യ കര്‍ഷക ദിനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി വിമല ഉദ്ഘാടനം ചെയ്തു. ദിനാചാരണത്തിന്റെ ഭാഗമായി മത്സ്യ കര്‍ഷക സംഗമം നടത്തി. പഞ്ചായത്തിലെ അഞ്ചു മത്സ്യ കര്‍ഷകരെ പരിപാടിയില്‍ ആദരിച്ചു. കര്‍ഷകര്‍ക്ക് കെസിസി ലോണ്‍ സംബന്ധിച്ച് ഫിനാന്‍ഷ്യല്‍ ലിറ്ററസി സെല്‍ ഫാക്കള്‍ട്ടി ജയരാജ് ക്ലാസെടുത്തു. മത്സ്യ കര്‍ഷകര്‍ക്ക് വള്ളവും വലയും വാങ്ങുന്നതിനായി പഞ്ചായത്തില്‍ നിന്നും സബ്‌സിഡി നല്‍കുന്നുണ്ട്. കൂടാതെ കൂട് കൃഷിയും പഞ്ചായത്ത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രേമ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുനില്‍ കുമാര്‍, ജനപ്രധിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments