Skip to main content

എലത്തൂര്‍ മണ്ഡലത്തിലെ രണ്ട് തീരദേശ റോഡ് നവീകരണത്തിന് 1.34 കോടിയുടെ ഭരണാനുമതി

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ രണ്ട് തീരദേശ റോഡുകളുടെ നവീകരണത്തിനായി 1.34 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ രണ്ടാം ഡിവിഷനിലെ പുതിയോട്ടില്‍കടവ് റെയില്‍വേ അണ്ടര്‍പാസ് റോഡിന്റെ നവീകരണത്തിന് 83.50 ലക്ഷം രൂപയും തലക്കൂളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കാടുക്കല്‍ - പാവയില്‍ റോഡിന്റെ നവീകരണത്തിന് 50.90 ലക്ഷം രൂപയുമാണ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് അനുവദിച്ച് ഭരണാനുമതിയായത്. 

എലത്തുര്‍ അണ്ടര്‍പാസ് മുതല്‍ പുതിയോട്ടില്‍ കടവ് വരെ ബന്ധിപ്പിക്കുന്ന രീതിയില്‍ പുതുതായി നിര്‍മ്മിച്ചതാണ് പുതിയോട്ടില്‍കടവ് റെയില്‍വേ അണ്ടര്‍പാസ് റോഡ്. പാവയില്‍ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുതുതായി നിര്‍മ്മിച്ചതാണ് കാടുക്കല്‍താഴം - പാവയില്‍ റോഡ്.  ഈ റോഡുകളുടെ നവീകരണം പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളുടെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടും. ടെൻഡർ നടപടികള്‍ വേഗത്തിലാക്കി നിര്‍മ്മാണ പ്രവര്‍ത്തികള്‍ എത്രയും പെട്ടന്ന് ആരംഭിക്കുവാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

date