Skip to main content
.

വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കാനൊരുങ്ങി ആലക്കോട് പഞ്ചായത്ത്‌    

 

 

 ഓണക്കാലം ലക്ഷ്യമിട്ട് വിഷരഹിത പച്ചക്കറി കൃഷിയുമായി ആലക്കോട് ഗ്രാമപഞ്ചായത്ത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണക്കനി എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി തൈ നടീൽ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ജോർജ്ജ് അധ്യക്ഷത വഹിച്ചു.

 

ഓണത്തിന് കുറഞ്ഞ വിലയിൽ വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്ക് കുടുംബശ്രീ സിഡിഎസ് മുഖേന തൈകൾ വിതരണം ചെയ്ത് കൃഷി ചെയ്യും. കൃഷിഭവൻ മുഖേന വിവിധ തരം പച്ചക്കറിത്തൈകളായ വെണ്ട, ചീര, പയർ തുടങ്ങിയവ നടീലിനായി നൽകിയത്.

 

 ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാൻ്റി ബിനോയി, ഗ്രാമപഞ്ചായത്ത് അംഗം സോമൻ ജെയിംസ്, കുടുംബശ്രീ ചെയർപേഴ്സൺ ഉഷാ ജോണി, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി സജിമോൻ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ, ആർപിമാർ, തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

 

 ചിത്രം: ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജാൻസി മാത്യു പച്ചക്കറി തൈ നടീൽ ഉദ്ഘാടനം നിർവഹിക്കുന്നു.

date