Post Category
ഫയലുകളെല്ലാം ഡിജിറ്റലാക്കി ഇടുക്കി എഞ്ചിനീയറിങ് കോളേജ്
ഇടുക്കി സർക്കാർ എഞ്ചിനീയറിങ് കോളേജിലെ ഫയലുകൾ എല്ലാമിനി ഡിജിറ്റൽ. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കമ്പ്യൂട്ടർ വൽകൃതരേഖ ശേഖരത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ നിർവഹിച്ചു.
25 വർഷത്തെ വിവിധ തരത്തിലുള്ള ഫയലുകളെല്ലാം സമാഹരിച്ചു സ്വഭാവമനുസരിച്ച് ക്രമീകരിച്ചു. എപ്പോൾ വേണമെങ്കിലും ഈ ഫയലുകളിൽ നിന്നുള്ള കമ്പ്യൂട്ടറിൽ നിന്നും ലഭിക്കുന്ന വിധത്തിലാണ് സിസ്റ്റത്തിൻ്റെ പ്രവർത്തനം.
കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.പ്രദീപിന്റെ നേതൃത്വത്തിലാണ് കമ്പ്യൂട്ടർ വൽകൃതരേഖാ ശേഖരം നടത്തിയത്.
ചടങ്ങിൽ ഇലക്ട്രോണിക്സ് വിഭാഗം തലവൻ ഡോ. മഞ്ജു മാനുവൽ, പിടിഎ വൈസ് പ്രസിഡൻ്റ് റോയ് ജോസഫ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് പ്രൊഫസർ ഡോ. റീന നായർ എന്നിവർ പങ്കെടുത്തു.
date
- Log in to post comments