Post Category
ടൂറിസം മേഖലയിലുള്ളവർക്ക് പരിശീലനം
ഇടുക്കി ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായി ജില്ലയിലെ വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സാഹസിക വിനോദമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുമായി പരിശീലന പരിപാടി നടത്തും. ജൂലൈ 16 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ ഇടുക്കി കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി മുഖേനയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഈ അവസരം വിനോദസഞ്ചാര സാഹസികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രയോജനപ്പെടുത്താം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡി.ടി.പി.സി ഓഫീസ് ഫോൺ നമ്പറായ 04862-232248 എന്ന നമ്പരിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments