Post Category
ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു
ഒഴൂര്‍ പഞ്ചായത്തിലെ ഞാറ്റുതൊട്ടിപ്പാറ- നാല്‍ക്കവല- പുത്തന്‍പള്ളി റോഡ് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും കഴിയുന്നത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജനപ്രതിനിധികളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങല്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ജലീല്‍, സ്ഥിരംസമിതി അധ്യക്ഷരായ അഷ്‌കര്‍ കോറാട്, സി.പി മുംതാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മല്‍ ബാവു, പഞ്ചായത്തംഗങ്ങളായ നോവല്‍ മുഹമ്മദ്, അലവി മുക്കാട്ടില്‍, കെ.ടി.എസ് ബാബു, വൈസ് പ്രസിഡന്റ് സജ്ന പാലേരി തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments